പുസ്തകം പ്രകാശനം ചെയ്തു.
'ന്യൂ മാഹി :
കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക്ക് സ്കൂൾ വിദ്യാർത്ഥിനി
അജ് വ റിനീഷിൻ്റെ " ഓർമ്മകളിൽ എന്നും തങ്ങി നിൽക്കുന്ന ലൈബ്രറി പഠനയാത്ര " എന്ന പുസ്തകം പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. " പ്ലാസ്റ്റിക്കിനെതിരെ ബദൽ ഒരുക്കാം " എന്ന ക്യാമ്പയിൻ്റെ ഭാഗമായുള്ള തുണി സഞ്ചി വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ: വി പ്രദീപൻ നിർവ്വഹിച്ചു. സംസ്ഥാന ഒളിമ്പിക്സിൽ തായ്ക്വോണ്ടോ വിഭാഗത്തിൽ ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുത്ത മുഹമ്മദ് ഹംദാൻ, ലൈബ്രറിയിലെ ഏറ്റവും നല്ല
വായനകാരൻ ഇ എൻ പ്രേമരാജൻ എന്നിവരെ ആദരിച്ചു. ശ്രീനാരായണ വിലാസം സിനിയർ ബേസിക് സ്കൂൾ പ്രധാന അദ്ധ്യാപകൻ പി ബിജോയ്, കെ പി പ്രഭാകരൻ, പി കെ സിന്ധു എന്നിവർ
സംസാരിച്ചു.

Post a Comment