o ബസ്സിന് സ്വീകരണം നൽകി.
Latest News


 

ബസ്സിന് സ്വീകരണം നൽകി.

 ബസ്സിന് സ്വീകരണം നൽകി.



അഴിയൂർ : കെ.കെ.രമയുടെ ശ്രമഫലമായി ചോമ്പാൽഹാർബറിലേക്ക് പുതുതായി അനുവദിച്ച കെ.എസ്.ആർ.ടിസി ബസ്സിന് ചോമ്പാൽഹാർബറിൽ സ്വീകരണം നൽകി. രാവിലെ 5:30 ന് വടകരയിൽ നിന്നും പുറപ്പെടുന്ന ബസ്സ് 6:05 ന് ചോമ്പാലിൽ എത്തും ഇത് മത്സ്യമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വളരെ ഉപകാരപ്രദമാവും, 6:10 ന് തിരിച്ച് കണ്ണൂക്കര, ഒഞ്ചിയം ബേങ്ക്, ഒഞ്ചിയം പാലം, വെള്ളികുളങ്ങര, ഓർക്കാട്ടേരി, മലോൽ മുക്ക്, കുരിക്കിലാട് വൈകിലശ്ശേരി റോഡ് വഴി 7 മണിക്ക് വടകര എത്തിചേരും പിന്നീടുള്ള ട്രിപ്പുകൾ , കോഴി കോടും തിരിച്ച് തലശ്ശേരി, കോഴിക്കോട് റൂട്ടുകളിലും സർവ്വീസ് നടത്തും.

സ്വീകരണ ചടങ്ങിൽ കെ.കെ.രമ എംഎൽഎ,

പി.ബാബുരാജ് , യു എ റഹിം, മോനച്ചി ഭാസ്കരൻ ,എൻ.ഇബ്രാഹിം 'വി.കെ. അനിൽകുമാർ,ഹാരിസ് മുക്കാളി, കെ.പി. വിജയൻ, പി.സുലൈമാൻ, പി.കെ.കോയ, ശ്രീജേഷ് കുമാർ, കെ.കെ. ഷെറിൻ കുമാർ, കെ.കെ.നാസർ,ആനിക്ക ശിവൻ, മഹ്റൂഫ് ചോമ്പാല, ഇ.പി. അശ്റഫ് നേതൃത്വം നൽകി.

Post a Comment

Previous Post Next Post