o മൺമറഞ്ഞവർക്കായ് പ്രാർത്ഥന നടത്തി
Latest News


 

മൺമറഞ്ഞവർക്കായ് പ്രാർത്ഥന നടത്തി

 *മൺമറഞ്ഞവർക്കായ്  പ്രാർത്ഥന നടത്തി* 



മാഹി:മൺമറഞ്ഞവർക്കായുള്ള പ്രാർത്ഥന മാഹി ബസിലിക്ക റെക്ടർ ഫാ സെബാസ്റ്റ്യൻ കാരക്കാട്ടിൻ്റെ നേതൃത്വത്തിൽ സെമിത്തേരിയിൽ നടന്നു. 

മാഹിയിൽ സേവനം ചെയ്ത് മൺ മറഞ്ഞ് പോയ നിരവധി വൈദീകരെയും സന്യസ്തരേയും മിഷനറി മാരേയും പ്രാർത്ഥനയിൽ പ്രത്യേകം ഓർത്തു.  ഫാ. എഡ്വേർഡ് ബ്രിഗാൻസാ മാഹിയിൽ ചെയ്ത സേവനങ്ങളെ പ്രത്യേകം ഓർമ്മിപ്പിച്ചു.



അസിസ്റ്റൻ്റ് വികാരിമാരായ ഫാ. ബിനോയ് , ഫാ ബിബിൻ എന്നിവരും പ്രാർത്ഥനയിൽ സഹകാർമ്മികർ ആയിരുന്നു. നിരവധി വിശ്വാസികൾ അവരുടെ പൂർവ്വികർക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാഹി സെമിത്തേരിയിൽ സന്നിഹിതമായിരുന്നു. മരണം നമ്മുടെ അവസാനം അല്ലെന്നും അത് നിത്യജീവിതത്തിൻ്റെ ആരംഭം ആണെന്നും ബൈബിൾ ഉദ്ധരിച്ചു കൊണ്ട് പ്രധാന കാർമികൻ തൻ്റെ പ്രസംഗത്തിൽ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. മരിച്ചവർക്കു വേണ്ടിയുള്ള ഒപ്പീസും കുഴി വെഞ്ചിരിപ്പും നടന്നു.

Post a Comment

Previous Post Next Post