o ഫ്രഷേഴ്‌സ് ഡേ' നടത്തി.*
Latest News


 

ഫ്രഷേഴ്‌സ് ഡേ' നടത്തി.*

 *ഫ്രഷേഴ്‌സ് ഡേ' നടത്തി.* 



മാഹി:മദർ തെരേസാ പോസ്റ്റ് ഗ്രാഡ്വേറ്റ് ആൻ്റ്  റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് മാഹി നഴ്സിങ്ങ് കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികളോടെ 'ഫ്രഷേഴ്‌സ് ഡേ' നടത്തി.


മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറിൻ്റെ അധ്യക്ഷതയിൽ മാഹി എം.എൽ.എ.രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.


നഴ്സിങ് കോളേജ് നോഡൽ ഓഫീസർ ഡോ.ഇ.പ്രമീള മുഖ്യഭാഷണം നടത്തി.

 മാഹി ആശുപത്രി അസിസ്റ്റൻ്റ് ഡയറക്ടർ ഡോ.പി. പി.ബിജു, പി. പി.രാജേഷ്, വിദ്യ, ശില്പ എന്നിവർ സംസാരിച്ചു. വി.ആര്യ സ്വാഗതവും രോഹിത്ത് നന്ദിയും പറഞ്ഞു. ചടങ്ങിൽ പി. പി.രാജേഷ്,സന്തോഷ് കുമാർ, പി. പി.പത്‌മേഷ്,പ്രജീഷ്, ശ്രീജ എന്നിവരെ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപടികൾ അരങ്ങേറി.

Post a Comment

Previous Post Next Post