*മുരളി വാണിമേൽ രചിച്ച ഭൂമി വാതുക്കൽപി.ഒ.' പ്രകാശിതമായി!*
മാഹി: മയ്യഴി വിദ്യാഭ്യാസ വകുപ്പിൽ നിന്നു വിരമിച്ച സീനിയർ മലയാളം ലക്ച്ചററും കവിയും ഗാനരചയിതാവും പ്രഭാഷകനുമായ മുരളി വാണിമേൽ രചിച്ച 'ഭൂമിവാതുക്കൽ പി.ഒ.' എന്ന ഓർമ്മ പുസ്തകം പ്രകാശനം ചെയ്തു.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു വടകര വാണിമേലിലെ ഭൂമിവാതുക്കൽ മദ്രസ്സ എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ഭാഷാദിന സമ്മേളനത്തിലാണു പുസ്തകം പ്രകാശനം ചെയ്തത്.
കോഴിക്കോടു സർവ്വകലാശാലയിലെ വിദ്യഭ്യാസ വിഭാഗം മുൻ മേധാവി ഡോ. പി. കേളു ഭാഷാദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കുഞ്ഞിക്കണ്ണൻ വാണിമേൽ അധ്യക്ഷത വഹിച്ചു
ചടങ്ങിൽ
മുരളിയുടെ സഹപാഠിയും പിന്നണി ഗായകനുമായ എം. മുസ്തഫ പുസ്തക പരിചയം നടത്തി.
ഗ്രന്ഥകാരനും പ്രഭാഷകനുമായ പി.ഹരീന്ദ്രനാഥ് മുഖ്യഭാഷണം നടത്തി.
നോവലിസ്റ്റ് മധുശങ്കർ മീനാക്ഷി
കെ.ഹരീഷ്, എൻ.രാജീവൻ,
സി.കെ. രാജലക്ഷ്മി കെ.ഇ.സുലോചന, സുഹറ തണ്ടാൻ്റവിട , ചാലക്കര പുരുഷ്യ തുടങ്ങിയവർ സംസാരിച്ചു.
മുരളി വാണിമേൽ മറുമൊഴി നല്കി.
"വളയം വിളിക്കുന്നു" പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രസിഡണ്ട് ആർ. ശ്രീനിവാസൻ സ്വാഗതവും കെ. ബാലഗോപാലൻ നന്ദിയും പറഞ്ഞു.

Post a Comment