*പൂഴിത്തല നെറ്റ് മെൻഡിങ് യാർഡ്, ലോക്ക് റൂം കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു*
അഴിയൂർ :അഴിയൂർ ഗ്രാപഞ്ചായത്തിൽ പൂഴിത്തലയിൽ
ഫിഷറീസ് വകുപ്പ് മുഖാന്തരം 1.50 കോടി രൂപയുടെ ഭരണാനുമതിയോടെ
നെറ്റ് മെന്റ്റിംഗ് യാർഡും, ലോക്കർ റൂമിനുമായുള്ള നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം വടകര എം എൽ എ കെ. കെ. രമ അദ്ധ്യക്ഷതയിൽ
മത്സ്യബന്ധനം, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെയാണ് പ്രസ്തുത പ്രവൃത്തിയുടെ ഏജൻസിയായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
383.28 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ടി കെട്ടിടത്തിൽ 242.48 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിശാലമായ വല നെയ്ത്ത് ഹാൾ, ഓപ്പൺ ടെറസ് കൂടി ഫലപ്രദമായി ഉപയോഗിക്കുന്നതിന് സൗകര്യമുള്ള സ്റ്റെയർ റൂം കൂടാതെ 140.80 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള 10 ലോക്കർ റൂമുകൾ. ഭിന്നശേഷിസൗഹൃദ ടോയ്ലറ്റ് ഉൾപ്പെടെയുള്ള ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയാണ്. ഒരുക്കുന്നത്.
ചടങ്ങിൽ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, ഉദ്യോഗസ്ഥർ, മറ്റു പ്രമുഖർ എന്നിവർ പങ്കെടുത്തു
കെ എസ് സി എ ഡി സി റീജിണ്യൽ മാനേജർ കെ ബി രമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു
വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം
കോട്ടയിൽ രാധാകൃഷ്ണൻ ,
അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ശശിധരൻ തോട്ടത്തിൽ,
വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം,
അഴിയൂർ മത്സ്യ മേഖല വർക്കിംഗ് ഗ്രൂപ്പ് കൺവീനർ ലീല കെ,
ഒന്നാം വാർഡ് മെംബർ
മൈമൂന ടീച്ചർ, വിവിധ മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിനിധികളായ ഷെറിൻ കുമാർ, എ ടി ശ്രീധരൻ, സി പി ഷമീർ, വാർഡ് കൺവീനർ നവാസ് നെല്ലോളി എന്നിവർ സംസാരിച്ചു
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ആയിഷ ഉമ്മർ സ്വാഗതവും
കോഴിക്കോട് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി അനീഷ് നന്ദിയും പറഞ്ഞു


Post a Comment