ജീവകാരുണ്യത്തിന്റെ ഗ്രീൻസ് സ്പർശം: ഒരു മംഗല്യത്തിന് കൈത്താങ്ങ്!
ഗ്രീൻസ് കൾച്ചറൽ സെന്റർ (GCC), മാഹി
മാഹി പൂഴിത്തലയിൽ വെച്ച് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ, നിർധനയായ ഒരു യുവതിയുടെ വിവാഹം നടത്തിക്കൊടുക്കുന്നതിനുള്ള സഹായധനം ഈസ്റ്റ് പള്ളൂരിലെ ഫൈസൽ സാഹിബിൽ നിന്നും GCC യുടെ വൈസ് പ്രസിഡന്റ് സൈറാബാനു ഏറ്റുവാങ്ങുന്നു.
പ്രസിഡന്റ് ഖാലിദ് കണ്ടോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഇബ്രാഹിംകുട്ടി ചൊക്ലി, ഇ കെ മുഹമ്മദ് അലി, തയ്യിബ് മാഹി, കെ അബ്ദുൽ അസീസ് ഹാജി (ഖത്തർ), കെപി സിദ്ദീഖ് ഈസ്റ്റ് പള്ളൂർ, തൈയുള്ളതിൽ ടി. റഫീഖ്, അൻസാർ പൂഴിത്തല എന്നിവർ പങ്കെടുത്തു.
ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയുടെ തെളിവാണ് ഗ്രീൻസ് കൾച്ചറൽ സെന്റർ അനുദിനം വളരുന്നതെന്ന് ഫൈസൽ സാഹിബ് അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി മുഹമ്മദ് ഇഫ്തിയാസ് സ്വാഗതവും, ടി റഫീഖ് നന്ദിയും രേഖപ്പെടുത്തി.

Post a Comment