അഴിയൂരിന് എം.പി ഫണ്ട് അനുവദിച്ച് രാജ്യസഭാ അംഗം സി.സദാനന്ദൻ മാസ്റ്റ്ർ
അഴിയൂർ ഗ്രാമപഞ്ചായത്ത് കറപ്പക്കുന്ന് പതിമൂന്നാം വാർഡ് ചള്ളയിൽ റോഡിന് രാജ്യസഭാ എം.പി സദാനന്ദൻ മാസ്റ്റ്റുടെ എം.പി ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിട്ടുള്ളത്.
ചോമ്പാല ശ്രീ ഭഗവതി ക്ഷേത്രത്തിൻ്റെ മുൻവശത്തുള്ള വളപ്പിൽ തോട് റോഡിൽ നിന്നും കിഴക്കുഭാഗത്ത് കക്കട്ടി കുന്നിലേക്കും, നടക്കുടിമുക്ക് പറേമ്മൽ മുക്ക് റോഡിലേക്കും എത്തിച്ചേരാവുന്ന ചെമ്മൺ പാതയാണ് നിലവിൽ ഇത്. പ്രദേശത്തെ മത്സൃതൊഴിലാളികളും, അനുബന്ധ തൊഴിലാളികളും ഹാർബറിൽ എത്തിച്ചേരാൻ ഉപയോഗിക്കുന്ന ഈ വഴി മഴക്കാലങ്ങളിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടനുഭവിക്കുന്നതിന് പരിഹാരമെന്നോണമാണ് വാർഡ് മെമ്പർ പി.കെ.പ്രീതയും ബിജെപി പ്രതിനിധികളും സദാനന്ദൻ മാസ്റ്റ്റെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത് അതിൻ്റെ ഫലമായി അദ്ദേഹത്തിൻ്റെ എം.പി ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ അനുവദിച്ചു നൽകിയത്.നേരത്തെ ഈ വാർഡിൽ പി.ടി.ഉഷ എം.പിയുടെ ഫണ്ടിൽ നിന്നും നടുക്കുടിമുക്ക്, പാറേമ്മൽ മുക്ക് റോഡിന് 10 ലക്ഷം രൂപ അനുവദിച്ചു നൽകിയിട്ടുണ്ട്.

Post a Comment