അധികൃതർ കേൾക്കുന്നില്ല - പന്തക്കൽ - പള്ളൂർ റോഡിൽ കാട് വെട്ടാൻ കുടുംബ കൂട്ടായ്മകൾ
മാഹി: മഴ മാറി നിന്നിട്ടും നാട്ടുകാരുടെ പരാതിയിൽ നടപടി എടുക്കാത്തതിൽ പ്രദേശത്തെ കുടുംബ കൂട്ടായ്മകൾ റോഡിലിറങ്ങി കാടുകൾ വെട്ടിമാറ്റാൻ തുടങ്ങി. പന്തക്കൽ - പള്ളൂർ റോഡിലെ പാതയോരത്തെ കാടുകളാണ് റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നത്. പാതയോരത്ത് തള്ളി നിൽക്കുന്ന കാടുകൾ കാൽ നടക്കാർക്കും, ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയായ സാഹചര്യത്തിലാണ് കൂട്ടായ്മകൾ മുന്നിട്ടിറങ്ങിയത്
പന്തക്കലിലെ 'സൗഹൃദം റസിഡൻസ് അസോസിയേഷൻ പന്തോ ക്കാട് കവലയിലെ പാതയോരത്തെ കാടുകൾ വെട്ടിമാറ്റി വൃത്തിയാക്കിയിരുന്നു. തൊട്ടടുത്ത. നാലുതറ മൂന്നങ്ങാടി പ്രദേശത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തേജസ് റസിഡൻസ് അസോസിയേഷനും രംഗത്തിറങ്ങി. മുത്തപ്പൻ ബസ് സ്റ്റോപ്പ് മുതൽ കൊയ്യോട്ട് തെരു പഴയ ബ്ലോക്ക് ഓഫീസ് വരെയുള്ള ഭാഗങ്ങളിലെ റോഡിലേക്ക് തള്ളി നിന്ന കുറ്റിക്കാടുകൾ നീക്കം ചെയ്തു. മാഹി പൊതുമരാമത്ത് വകുപ്പിൻ്റേതാണ് റോഡ്. അടുത്ത അവധി ദിവസത്തിൽ ഈ ഭാഗത്തെ മാഹി നഗര സഭയുടെ അധീനതയിലുള്ള ഇടവഴികളും വൃത്തിയാക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻ്റ് ഇ.വിശ്വനാഥൻ്റെ നേതൃത്വത്തിൽ സ്ത്രീകളടക്കുള്ള കൂട്ടായ്മയിലെ അംഗങ്ങൾ ശ്രമദാനത്തിൽ പങ്കാളികളായി

Post a Comment