*മാഹിയിലെ പിന്നോക്ക വിഭാഗങ്ങൾക്ക് കേരളത്തിലും സംവരണത്തിന് അവകാശമുണ്ടെന്ന് കോടതി*
മാഹിയിൽ ജനിച്ചു വളർന്ന് കേരളത്തിലേക്ക് മാറി താമസിക്കുന്ന ഈഴവ-തീയ സമുദായത്തിൽപ്പെട്ട പിന്നോക്ക വിഭാഗങ്ങൾക്ക് മാഹിയിൽ ലഭ്യമായി കൊണ്ടിരുന്ന സംവരണ ആനുകൂല്യങ്ങൾ കേരളത്തിലും ലഭിക്കാൻ ഭരണഘടനാപരമായി അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി. മാഹിയിൽ ജനിച്ചുവളർന്ന കൂത്തു പറമ്പ് തൊക്കിലങ്ങാടിയിലെ അമ്മയുടെ വീട്ടിലേക്ക്-താമസം മാറിയ-ഉദ്യോഗാർഥിക്ക് പരീക്ഷയിൽ ഉന്നതസ്ഥാനം ലഭിച്ചിട്ടും മാഹിയിലെ തീയ-ഈഴവ പിന്നോക്ക വിഭാഗമെന്ന നിലയിൽ കേരളത്തിൽ സംവരണത്തിന് അർഹതയില്ലെന്ന കാരണത്താൽ കല്യാശേരി കെൽ ട്രോണിൽ ഓപറേറ്റർ തസ്തികയിലെ ജോലി നിഷേധിച്ചതിനെതിരെ അഭിഭാഷകൻ ടി. ആസഫലി മുഖാന്തിരം ഹൈക്കോടതി യിൽ ബോധിപ്പിച്ച ഹരജിയിലാണ് വിധി. മാഹിയിൽ നിന്ന് കേരളത്തിലേക്ക് മാറി താമസിക്കുന്ന ഇത്തരം പിന്നോക്ക ജനവിഭാഗത്തിന്റെ സംവരണാനു കൂല്യങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് ഉത്തരവും പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു.

Post a Comment