ന്യൂമാഹി :കുറ്റിക്കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു*
കേരള നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീറിന്റെ എംഎൽഎ ഫണ്ടിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി 15 ലക്ഷം രൂപ ചെലവിട്ട് പൂർത്തീകരിച്ച ന്യൂ മാഹി ഗ്രാമപഞ്ചായത്ത് 3-ാം വാർഡിലെ കുറ്റിക്കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച രാവിലെ ഇയ്യത്തുങ്കാട് വെച്ച് നടന്ന പരിപാടി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. കെ. സെയ്ത്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ. ലത, പഞ്ചായത്ത് സെക്രട്ടറി കെ. എ. ലസിത, കുടിവെള്ള കമ്മിറ്റി കൺവീനർ ടി. കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

Post a Comment