വിജിലൻസ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
വിജിലൻസ് ബോധവത്കരണ വാരാഘോഷത്തിൻ്റെ ഭാഗമായി മാഹി കോ ഓപ്പറേറ്റീവ് കോളേജും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി വിജിലൻസ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ എം സി സി ഐ ടി പ്രസിഡണ്ട് സജിത് നാരായണൻ, ബി പി സി ൽ പ്രതിനിധി അജയകുമാർ എന്നിവർ മുഖ്യാതിഥികൾ ആയി. ടൂറിസം ഡിപ്പാർട്ട്മെൻ്റ് അസിസ്റ്റൻ്റ് പ്രൊഫസർ ദിലീപ് ദാസൻ ക്ലാസ് എടുക്കുകയും കോമേഴ്സ് വിദ്യാർത്ഥിനി ശ്രീനന്ദ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർമാരായ ശ്രീജിഷ സ്വാഗതവും , മുഹമ്മദ് ഷഹീൽ കെ കെ വി നന്ദിയും അറിയിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി കേസ് സ്റ്റഡി മത്സരവും നടത്തുകയുണ്ടായി.

Post a Comment