o വിജിലൻസ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
Latest News


 

വിജിലൻസ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

 

വിജിലൻസ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.



വിജിലൻസ് ബോധവത്കരണ വാരാഘോഷത്തിൻ്റെ ഭാഗമായി മാഹി കോ  ഓപ്പറേറ്റീവ് കോളേജും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി വിജിലൻസ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ എം സി സി ഐ ടി പ്രസിഡണ്ട് സജിത് നാരായണൻ, ബി പി സി ൽ പ്രതിനിധി അജയകുമാർ എന്നിവർ മുഖ്യാതിഥികൾ ആയി. ടൂറിസം ഡിപ്പാർട്ട്മെൻ്റ് അസിസ്റ്റൻ്റ് പ്രൊഫസർ ദിലീപ് ദാസൻ ക്ലാസ് എടുക്കുകയും കോമേഴ്സ് വിദ്യാർത്ഥിനി ശ്രീനന്ദ  ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർമാരായ ശ്രീജിഷ സ്വാഗതവും , മുഹമ്മദ് ഷഹീൽ കെ കെ  വി നന്ദിയും  അറിയിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി കേസ് സ്റ്റഡി മത്സരവും നടത്തുകയുണ്ടായി.

Post a Comment

Previous Post Next Post