*"തൊഴിലാളി മുന്നേറ്റം"പദയാത്ര ബി എം എസ് കണ്ണൂർ ജില്ല സെക്രട്ടറി ഇ രാഗേഷ് ഉദ്ഘാടനം ചെയ്തു*
ന്യൂമാഹി :ഇടത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ
ചൊക്ലി, ന്യൂമാഹി പഞ്ചായത്ത് ചേർന്ന മാഹി മേഖല ബി എം എസിൻ്റെ ആഭിമുഖ്യത്തിൽ
'തൊഴിലാളി മുന്നേറ്റം' പദയാത്ര
ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നിന്നും ബി എം എസ് കണ്ണൂർ ജില്ല സെക്രട്ടറി ഇ രാഗേഷ് ജാഥാ ലീഡർ വിനീഷ് മമ്പള്ളിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ജാഥാ മാനേജരും ബി എം എസ് മേഖല പ്രസിഡണ്ടുമായ സത്യൻ ചാലക്കര അധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി സത്യൻ കെ ടി സ്വാഗതവും, വിനീഷ് മമ്പള്ളി നന്ദിയും പറഞ്ഞു.
പാത്തിക്കൽ, പള്ളിപ്രം, പെരിങ്ങാടി പോസ്റ്റോഫിസ്, മമ്മിമുക്ക്, കല്ലായി അങ്ങാടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം
പദയാത്ര
ന്യൂമാഹി ടൗണിൽ സമാപിച്ചു
Post a Comment