o ഗാന്ധിജയന്തി വാരാഘോഷം
Latest News


 

ഗാന്ധിജയന്തി വാരാഘോഷം

 

ഗാന്ധിജയന്തി വാരാഘോഷം



ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പള്ളൂർ ആറ്റാകൂലോത്ത്  അർച്ചന കലാസമിതിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ വെസ്റ്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു പരിപാടി സ്കൂൾ പ്രധാനാധ്യാപിക പി. മേഘ്ന ടീച്ചർ ഉദ്ഘാടനം ചെയ്തു.

 വിദ്യാർത്ഥികളായ ആരാധ്യ ടി പി,അൻവിയ രതീഷ് എന്നിവർ പ്രാർത്ഥന ആലപിച്ചു.


 അർച്ചന കലാസമിതി സെക്രട്ടറി എൻ മോഹനൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രധാന അദ്ധ്യാപിക പി മേഗ്ന ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു.


ആർ.രാഖി ടീച്ചർ ആശംസകൾ നേർന്നു സംസാരിച്ചു.


 15 ഓളം വിദ്യാർത്ഥികൾ ക്വിസ് പ്രോഗ്രാമിൽ പങ്കെടുത്തു.


 അലോക് രജീഷ്,കാശ്മീര s,  നിള ബി ജ്വൽ ,എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ  കരസ്ഥമാക്കി.

രാഖി, ബബിത, മോഹനൻ, മേഗ്ന എന്നിവർ നേതൃത്വം നൽകി.


 സ്കൂൾ അധ്യാപികയായ ബബിത. ബി സ്വാഗതം പറഞ്ഞ പരിപാടിയിൽ.

അർച്ചന കലാസമിതി മെമ്പർ അഭിഷ നന്ദി അറിയിച്ചു


Post a Comment

Previous Post Next Post