*മാഹി ബസലിക്ക തിരുനാളിന് സമാപനം*
18 ദിവസം നീണ്ട ഉത്സവ ദിനങ്ങൾക്ക് ഇന്നലെ ഉച്ചയോടെ സമാപനമായി.
രാവിലെ മുതൽ മഴയുണ്ടായിരുന്നെങ്കിലും, തിരുസ്വരൂപത്തിന് മാല ചാർത്തുവാൻ ഭക്തജനങ്ങളുടെ തിരക്കായിരുന്നു
തിരുനാൾ സമാപന ദിനമായ ഇന്നലെ കണ്ണൂർ രൂപത സഹായ മെത്രാൻ ഡോക്ടർ ഡെന്നിസ് കുറിപ്പശ്ശേരി
മുഖ്യകാർമികനായിരുന്നു.
പ്രദക്ഷിണത്തിന് ശേഷം
ബസിലിക്ക റെക്ടർ റവറന്റ് ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിലിന്റെ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ശേഷം തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റി
തുടർന്ന് കൊടിയിറക്കൽ ചടങ്ങും നടന്നു
Post a Comment