*ജവഹർ കലാ-കായിക കേന്ദ്രം ഉദ്ഘാടനം ചെയ്തു*
ന്യൂമാഹി: പരിമഠം കോൺഗ്രസ് ഓഫീസ് കേന്ദ്രീകരിച്ച് രൂപീകരിച്ച ജവഹർ പരിമഠം ആർട്സ് & സ്പോർട്സ് ടീമിൻ്റെ ഉദ്ഘാടനവും ബോധവത്ക്കരണ ക്ലാസും പ്രമുഖ വാഗ്മിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ സി.വി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. കെ.പി. യൂസഫിൻ്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.കെ സജീഷ്, സി സത്യാനന്ദൻ, കരിമ്പിൽ സുനിൽ കുമാർ, കരിമ്പിൽ അശോകൻ തുടങ്ങിയവർ സംസാരിച്ചു. കരിമ്പിൽ ശിവരാജൻ, പരിമഠം അന്ത്രുമാൻ, കണ്ണൻ രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി. ജവഹർ പരിമഠം ഫുട്ബോൾ ടീമിന് ജഴ്സിയും ബോളും വിതരണം ചെയ്തു *. ടീം പരിമഠത്തിന്* സർവ്വവിധ പിന്തുണയുമായി നിരവധി ആളുകൾ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment