* *തേരിലേറി അനുഗ്രഹവർഷം ചൊരിഞ്ഞ് ആവില മാതാവ്*
*നഗര പ്രദക്ഷിണം ആരംഭിച്ചു*
തിങ്ങി നിറഞ്ഞ ഭക്തർക്കിടയിലുടെ മയ്യഴി മക്കൾക്ക് അനുഗ്രഹം നല്കാൻ പുഷ്പ രഥത്തിലേറി ആവിലാമ്മ
വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ട് ദീപാലങ്കരമായ വാഹനത്തിലേറിയ നഗര പ്രദക്ഷിണ ഘോഷയാത്ര കാണാനും കൈകൂപ്പി വണങ്ങാനും ആയിരങ്ങളെത്തി.
ബാന്റ്മേളം കുരിശ് വാഹകർ, ആൾത്താര ബാലകർ , പാരിഷ് കൗൺസിലംഗങ്ങൾ,ചെണ്ടമേളം,കൊമ്പിരി അംഗങ്ങൾ , ഭക്ത ജനങ്ങൾ എന്നീ അകമ്പടിയോടെ തിരുസ്വരൂപവും വഹിച്ചുള്ള ഘോഷയാത്രയെ
വീടുകളിൽ മെഴുകുതിരികൾ കത്തിച്ചും , പൂമാലയിട്ടും വരവേല്ക്കാൻ മയ്യഴി ജനത ഒരുങ്ങിക്കഴിഞ്ഞു
പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം, മാഹി ശ്രീകൃഷ്ണ ക്ഷേത്രം, വേണുഗോപാല ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് രഥഘോഷയാത്രയ്ക്ക് സ്വീകരണം നല്കും
ദേവാലയത്തിൽ നിന്നും പുറപ്പെട്ട പ്രദക്ഷിണം പഴയ പോസ്റ്റ് ഓഫീസ്, ടാഗോർ പാർക്ക്, ആശുപത്രി കവല വഴി പൂഴിത്തല, ശ്രീകൃഷ്ണ ക്ഷേത്രം, മാഹി ആശുപത്രി, ലാഫാർമാ റോഡ്, ആന വാതുക്കൽ അമ്പലം, സെമിത്തേരി റോഡ്, വഴി പ്രദക്ഷിണം അർദ്ധരാത്രിയോടെ പള്ളിയിൽ എത്തിച്ചേരും
തിരുന്നാളിന്റെ മുഖ്യ ദിനമായ 15 ന് ബുധനാഴ്ച്ച പുലർച്ചെ ഒന്ന് മുതൽ ശയന പ്രദക്ഷിണം ഉണ്ടായിരിക്കും.
15 ന് ഉച്ചയ്ക്ക് മയ്യഴിയമ്മയുടെ അത്ഭുത തിര സ്വരൂപം വഹിച്ചുകൊണ്ടുള്ള ദേവാലയപരിസര പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടാകും.
Post a Comment