*മാലിന്യക്കെട്ടുകൾ അലങ്കാരക്കെട്ടുകളാക്കിയോ?*
*നാടെങ്ങും മാലിന്യക്കെട്ടുകൾ:*
*നോക്കുകുത്തിയായി ഭരണകൂടം*
മാഹി: പൊതുവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കരുതെന്ന താക്കീതും കൊടുത്ത് ചാക്കുകെട്ടുകളിൽ മാലിന്യം നിറച്ചു കൊണ്ട് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ് ഭരണകൂടം
ഏറ്റവും വൃത്തിയുള്ള മുൻസിപ്പാലിറ്റിക്കുള്ള അവാർഡ് വാങ്ങിയ നാടാണ് ഈ ഒരു ഗതികേടിലായിരിക്കുന്നത്
വൃത്തിയുള്ള മുൻസിപ്പാലിറ്റിയായ മാഹി ഇങ്ങനെയാണേൽ മറ്റു മുൻസിപ്പാലിറ്റികൾ എങ്ങനെയായിരിക്കുമെന്ന് മാലിന്യ ചാക്ക് കെട്ടുകൾ കണ്ടു കൊണ്ട് മൂക്കത്ത് വിരൽ വെച്ച് ചോദിച്ചു പോവുകയാണ് ജനങ്ങൾ
മയ്യഴിയുടെ ഉത്സവമായ ബസലിക്ക തിരുനാളിന് പോലും നഗരത്തിൻ്റെ പല ഭാഗത്തും ചാക്ക് കെട്ടുകൾ കൂട്ടിയിട്ടിരുന്നു
മാലിന്യക്കെട്ട് കാണുമ്പോൾ ഭരണകൂടത്തിനിത് അലങ്കാരമായിതോന്നുന്നുണ്ടോയെന്നും,
മാലിന്യക്കെട്ടുകളുമായി അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലേക്ക് മാർച്ച് ചെയ്യേണ്ട അവസ്ഥ വരുമോയെന്നുമാണ് നാട്ടുകാരുടെ ചോദ്യം




Post a Comment