ജവഹർ ബാൽമഞ്ച് ദേശീയ പ്രസിഡൻ്റായി മാഹി സ്വദേശി ഇഷാനി
മാഹി : ജവഹർ ബാൽമഞ്ച് ദേശീയ പ്രസിഡൻ്റായി മാഹി സ്വദേശി ഇഷാനി തിരഞ്ഞെടുക്കപ്പെട്ടു. ജയ്പൂരിൽ നടന്ന ജവഹർ ബാൽമഞ്ച് ദേശീയ നേതൃത്വ ക്യാംപിൽ വെച്ചാണ് ഇഷാനിയെ ദേശീയ പ്രസിഡൻ്റായി തിരഞ്ഞെടുത്തത്. ചാലക്കര എക്സൽ പബ്ലിക് സ്കൂൾ പന്ത്രണ്ടാം തരം വിദ്യാർത്ഥിനിയാണ്. മാഹി ചാലക്കര സ്വദേശി സന്ദീപ് പ്രഭാകരന്റെയും സൗമ്യ സന്ദീപിന്റെയും മൂത്തമകളാണ് ഇഷാനി. ഷിഫാലി സഹോദരിയാണ്.
Post a Comment