അമ്പാടിക്കണ്ണന്മാരും, ഗോപാലകരും അണിനിരന്നു
പളളൂരിൻ്റെ മണ്ണ് വൃന്ദാവനമായി.
മാഹി: "ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ " എന്ന സന്ദേശവുമായി ശ്രീകൃഷ്ണഭഗവാൻ്റെ ജന്മദിനം ബാലദിനമായി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ബാലഗോകുലം മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ശോഭയാത്ര പന്തക്കൽ ശ്രീകൃഷ്ണ മഠത്തിൽ നിന്ന് ആരംഭിച്ച് ഇടയിൽ പടിക, പള്ളൂർ പോലീസ് സ്റ്റേഷൻ , ഇരട്ടപിലാക്കുൽ വഴി കോയ്യോട്ട് പുത്തനമ്പലം ശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു.
ഉണ്ണിക്കണ്ണന്മാരും ഗോപികമാരും വഴി നീളെയുള്ളവരുടെ കണ്ണുകൾക്ക് ആനന്ദക്കാഴ്ച്ചയായി
ഉണ്ണിക്കണ്ണൻ്റെ വിഗ്രത്തിൽ മാല ചാർത്തി പ്രമുഖ കരാട്ടെ പരിശീലകൻ സെൻസായി വിനോദ് കുമാർ ശോഭയാത്ര ഉത്ഘാടനം ചെയ്തു.
പോണ്ടിച്ചേരി സംസ്ഥാന കളരിപ്പയറ്റിൽ പങ്കെടുത്ത ശ്രാവണ നിഹാരരമേശിന് ഗോകുലപതാക കൈമാറി.
ബാലഗോകുലം പാനൂർതാലൂക്ക് പ്രസിഡണ്ട് അഡ്വ കെ. അശോകൻ സ്വാഗതം പറഞ്ഞു.
സെൻസ്സായി വിനോദ്കുമാറിനെയും ശ്രാവണയെ ചടങ്ങിൽ വച്ചു ആദരിച്ചു.
ബാലഗോകുലത്തിൻ്റെ പതാകയേന്തിയ സ്വാഗത സംഘം ഭാരവാഹികൾ, കൃഷ്ണ - രാധവേഷധാരികളായ നൂറ് കണക്കിന് പിഞ്ചോമനകൾ,, മുത്തുക്കുട,ഗോപികാനൃത്തം,ഭജന സംഘങ്ങൾ, ചെണ്ടമേളം, നയന മനോഹരമായ നിരവധി നിശ്ചല ദൃശ്യങ്ങൾ എന്നിവ ശോഭായാത്രയ്ക്ക് മാറ്റ് കൂട്ടി.
കെ.പി സുനിഷ്, അഡ്വ ഗോകുലൻ,ഇ.അജേഷ് കെ. പി കവിത്ത്,എന്നിവർ നേതൃത്വം നൽകി.




















Post a Comment