o സോഷ്യൽ മീഡിയ വഴി ലോൺ ആപ്പ് തട്ടിപ്പ്: പ്രതിയെ എറണാകുളത്ത് നിന്നും ചോമ്പാല പോലീസ് പിടികൂടി
Latest News


 

സോഷ്യൽ മീഡിയ വഴി ലോൺ ആപ്പ് തട്ടിപ്പ്: പ്രതിയെ എറണാകുളത്ത് നിന്നും ചോമ്പാല പോലീസ് പിടികൂടി

 *സോഷ്യൽ മീഡിയ വഴി  ലോൺ ആപ്പ്  തട്ടിപ്പ്: പ്രതിയെ എറണാകുളത്ത് നിന്നും ചോമ്പാല പോലീസ് പിടികൂടി* 




എറണാകുളം പെരുമ്പാവൂരിൽ വെച്ച് ചോമ്പാല പോലീസ് പിടികൂടി. 

പെരുമ്പാവൂർ  മുടിക്കൽ തച്ചിരുകുടി

ആഷിക് (38))  എന്നയാളെയാണ് ചോമ്പാല പോലീസ് സംഘം എറണാകുളത്തെത്തി പിടികൂടിയത്.


 2024 ജൂൺ മാസത്തിൽ സോഷ്യൽ മീഡിയയിൽ കണ്ട ലോൺ ആപ്പ് വഴി ലോണെടുക്കാൻ ശ്രമിച്ച ഒഞ്ചിയം സ്വദേശിയായ യുവാവിൻ്റെ ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ ഓൺലൈനിലിലൂടെ തട്ടിയെടുക്കുകയായിരുന്നു.



 തുടർന്ന് ചോമ്പാല പോലീസിൽ പരാതി നല്കുകയായിരുന്നു


പരാതിക്കാരൻ അയച്ച പണം പ്രതിയുടെ പേരിലുള്ള ഫെഡറൽ ബാങ്ക് പെരുമ്പാവൂർ ബ്രാഞ്ച്  അക്കൗണ്ടിലേക്ക് ട്രാൻസ്ഫറായി വന്നതായും പ്രതി നേരിട്ട് ചെക്ക് മുഖേന പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി

 ചോമ്പാല പോലീസ് ഇൻസ്പക്ടർ സേതുനാഥ് എസ് ആറിൻ്റെ നിർദ്ദേശ പ്രകാരം സീനിയർ സിവിൽ പോലീസ് ഒഫീസർമാരായ സജിത്ത് പി ടി, വിജേഷ് പി വി, ഷമീർ വി കെ ടി എന്നിവർ പെരുമ്പാവൂർ ASP യുടെ ക്രൈം സ്ക്വാഡിൻ്റെ സഹായത്താൽ പ്രതിയെ പിടികൂടുകയായിരുന്നു

Post a Comment

Previous Post Next Post