*സേവന ദ്വിവാരം :ഔഷധ ഗുണമുള്ള വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് വൈദ്യുതി വകുപ്പ്*
മാഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന സേവന ദ്വിവാരത്തിൻ്റെ ഭാഗമായി
ആശ്രയ വിമൺ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആദരമായി
വൈദ്യുതി വകുപ്പിന് ഔഷധ ഗുണമുള്ളതും , അപൂർവങ്ങളുമായ വൃക്ഷത്തൈകൾ നല്കി.
പുതുച്ചേരി വൈദ്യുതി വകുപ്പ് സ്പെഷ്യൽ ഓഫീസർ സാവിത്രി വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
അസി. എഞ്ചിനീയർ വിനോദ് കുമാർ, ജൂനിയർ എഞ്ചിനീയർ രെജിത്ത്, ജൂനിയർ എഞ്ചിനീയർ സുകുമാരൻ, സൂപ്രണ്ട് നിജേഷ്, പി പി രാജേഷ്, രാജേഷ് ചക്കമ്പത്ത്, ബിജിത്ത് മനോഹരൻ, സുലോചന എന്നിവർ പങ്കെടുത്തു

Post a Comment