*ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം പതാകദിനം ആചരിച്ചു*
അഴിയൂർ : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അഴിയൂരിൽ ക്ഷേത്ര പരിസരങ്ങളിലും പ്രധാന കവലകളിലുമായി ഭക്തിനിർഭരമായി പതാകദിനം ആചരിച്ചു.
*"ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ"* എന്ന സന്ദേശത്തോടെ ഈ വർഷത്തെ ബാലദിനാഘോഷം 2025 സെപ്റ്റംബർ 14 ഞായറാഴ്ച്ച (1201 ചിങ്ങം 29) വൈകിട്ട് 3 മണിക്ക് കൃഷ്ണവേഷം കെട്ടിയ ബാലികാ ബാലന്മാരുടെയും, ഗോപികമാരുടെയും, താലപ്പൊലിയേന്തിയ അമ്മമാരുടെയും,നിശ്ചല ദൃശ്യങ്ങളും,ഗോപികാ നൃത്തവും, വാദ്യമേളങ്ങളുടെയും, മുത്തുക്കുടകളുടെയും, ഭജന സംഘങ്ങളുടെയും അകമ്പടിയോടു കൂടി മഹാശോഭായാത്ര ചോമ്പാൽ ശ്രീ ആവിക്കര ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ചു മെയിൻ റോഡ് വഴി അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.തുടർന്ന് പ്രസാദ വിതരണവും നടക്കും.
Post a Comment