മാഹിയിൽ പോലീസ് സേന, സേവന ദ്വിവാരത്തിൻ്റെ ഭാഗമായി ബീച്ച് ക്ളീനിംഗ് നടത്തി
മാഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ സേവന ദ്വിവാരമായി ആചരിക്കുന്നതിൻ്റെ ഭാഗമായി മാഹിയിൽ പോലീസ് സേന ബീച്ച് ക്ളീനിംഗ് നടത്തി
മാഹി, പള്ളൂർ, പന്തക്കൽ പോലീസ്,, ഐ ആർബി, ഹോം ഗാർഡ്സ് സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി
ബീച്ച് ക്ളീനിംഗ്, മാഹി പോലീസ് സൂപ്രണ്ട് വിനയ് കുമാർ ഗാഡ്ഗെ ഉദ്ഘാടനം ചെയ്തു.
മാഹി സർക്കിൾ ഇൻസ്പെക്ട്ർ പി എ അനിൽ കുമാർ,
ഐ ആർ ബി അസി. കമാൻഡ് സെന്തിൽ മുരുകൻ,
എസ് ഐ മാരായ അജയകുമാർ, ഹരിദാസ്, പ്രദീപ് കുമാർ, സുരേഷ് ബാബു, എസ് ജയശങ്കർ എന്നിവർ ഏകോപന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി
വരും ദിവസങ്ങളിൽ മോട്ടോർസൈക്കിൾ റാലി ,രക്തദാന ക്യാമ്പ് വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സരങ്ങൾ മരം നടൽ എന്നിവ ഉണ്ടായിരിക്കും.





Post a Comment