o എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിച്ചു*
Latest News


 

എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിച്ചു*

 *എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിച്ചു*



അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എൽ എസ് എസ്, യു എസ് എസ് വിജയികൾക്കുള്ള അനുമോദന പരിപാടി അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  അനിഷ ആനന്ദസദനം, ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കൺവീനർ കെ ഷീബ ടീച്ചർ, എന്നിവർ സംസാരിച്ചു.



 ഗ്രാമപഞ്ചായത്ത് സെക്രട്ടറി തൗസീഫ് വി സ്വാഗതവും വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ സാലിം പുനത്തിൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post