മഹിള കോൺഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു.
ന്യൂ മാഹി: മഹിള കോൺഗ്രസ് 39 ആം സ്ഥാപകദിനം ന്യൂ മാഹിയിൽ വിപുലമായി കൊണ്ടാടി. പെരിങ്ങാടി കൊമ്മോത്ത് ബസാറിൽ നടന്ന പരിപാടിയിൽ മഹിള കോൺഗ്രസ് കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.കെ അജിത മഹിളാ കോൺഗ്രസ് പതാക ഉയർത്തി. മണ്ഡലം പ്രസിഡണ്ട് പി.കെ സുനിത അദ്ധ്യക്ഷം വഹിച്ച ചടങ്ങ് കോൺഗ്രസ് നേതാവും INTUC മണ്ഡലം പ്രസിഡണ്ടുമായ സി സത്യാനന്ദൻ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി പഞ്ചായത്ത് മുൻ മെമ്പർ എൻ.കെ സജിത സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ദിവിത കെ.വി, സി.എച്ച് പ്രഭാകരൻ, കരിമ്പിൽ അശോകൻ, എൻ.കെ സജീഷ്, മനോഹരൻ കെ, ആശലത തുടങ്ങിയവർ സംസാരിച്ചു. സി.ടി അനിഷ, രമ്യ കെ.എം, രമ്യചന്ദ്രൻ, രേഷ്മ എ.സി തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment