*സേവാ പഖ്‌വാഡ സേവന ദ്വിവാരം :*സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു*.
മാഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന സേവാ പഖ്‌വാഡ സേവന ദ്വിവാരത്തിൻ്റെ ഭാഗമായി
പുതുച്ചേരി പോലീസ് മാഹി സബ് ഡിവിഷന്റെയും തലശ്ശേരി മിഴി കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മാഹി പോലീസ് സ്റ്റേഷനിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
മാഹി പോലീസ് സൂപ്രണ്ട് വിനയ് കുമാർ ഗാഡ്ഗെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മാഹി സർക്കിൾ ഇൻസ്പെക്ട്ർ പി എ അനിൽ കുമർ
എസ് ഐ മാരായ അജയകുമാർ, പ്രദീപ് കുമാർ, സുരേഷ് ബാബു, എസ് ജയശങ്കർ എന്നിവർ നേതൃത്വം നല്കി.
മാഹിലെ മുഴുവൻ പോലീസ് സേനാംഗങ്ങൾളും കുടുംബാഗങ്ങളും ക്യാമ്പിലെത്തി പരിശോധന നടത്തി.

Post a Comment