*ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷത്തിൻ്റെ ഭാഗമായുള്ള കൊടിതോരണങ്ങൾ നശിപ്പിച്ചതായി പരാതി*
അഴിയൂർ : മാഹി റെയിൽവേ സ്‌റ്റേഷൻ മുതൽ അതിർത്തി വരെ ശ്രീകൃഷ്ണ ഭഗവാൻ്റ ജന്മദിനം ബാലഗോകുലം ബാലദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി അലങ്കരിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചതായി പരാതി.
അലങ്കരിച്ച പതാകകൾ നശിപ്പിച്ച് റോഡിൽ പിച്ചിചീന്തി ഇടുകയും തൽസ്ഥാനത്ത് CPI(M) ൻ്റെ പതാക സ്ഥാപിക്കുകയും ചെയ്യ്തതിൽ ആർ എസ് എസ് മണ്ഡൽ കാര്യവാഹക് ചോമ്പാല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
അഴിയൂർ മാഹി അതിർത്തിയിൽ പ്രവർത്തിക്കുന്ന CPI(M) ഓഫീസിന് സമീപം റോഡിന്റെ വശത്ത് കാവിക്കൊടി കെട്ടിയതിൽ അമർഷം പൂണ്ടാണ് ഇത്തരം പ്രതികരണം ഉണ്ടായത്. ബന്ധപ്പെട്ടവർ ഇടപെട്ട് പ്രശ്ന പരിഹാരം കാണണെമെന്നും നാടിന്റെ നിലവിലുള്ള സമാധാന അന്തരീക്ഷം നിലനിർത്തുവാനും ഇരുളിൽ മറവിൽ
ചെറിയ കുട്ടികളെ കൊണ്ട് ഇത്തരം പ്രകോപനപരമായ പ്രവർത്തികളിൽ ഭാഗമാക്കുന്ന നേതൃത്വം ചിന്താശേഷിയോടെയും സമചിത്തതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തയ്യാറാവണം എന്ന് മണ്ഡൽ കാര്യവാഹക് പ്രസ്ഥാവനയിൽ അറിയിച്ചു....
Post a Comment