*റെസിഡന്റ്‌സ് അസോസിയേഷന്റെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.*
ആറു വർഷങ്ങൾക്ക് മുൻപ് എഴുപതോളം വീടുകൾ ഉൾപ്പെടുത്തിക്കൊണ്ട് രൂപം നൽകിയ വെസ്റ്റ് പള്ളൂർ പുലരി റെസിഡന്റ്‌സ് അസോസിയേഷന്റെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.
അസോസിയേഷനിലെ മുതിർന്ന അംഗവും സ്ഥലഉടമയുമായ ലീലാവതി സോമൻ ഭദ്ര ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു.
പുലരി റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ, പ്രസിഡണ്ട് വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
റസിഡൻ്റ്സ് അസോസിയേഷനിൽപെട്ട മുതിർന്ന വ്യക്തിത്വങ്ങളെ ആദരിച്ചു.
JFRA പ്രസിഡണ്ട് ഷാജിപിണക്കാട്ട് മുഖ്യാതിഥിയായി
കണ്ണൂർ ഡിസ്ട്രിക്‌ട് റിട്ട. ഡി. ഡി. എജ്യുക്കേഷൻ
ബാബുപ്രസാദ്, നന്മ റെസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കനകവല്ലി എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
കെ പി മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.
കൗൺസിലിങ്ങ്, സൈക്കോളജിസ്റ്റ് മനോജ് മൈഥിലി രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള മനഃശാസ്ത്ര ബോധവൽക്കരണ ക്ലാസ്സ് നടത്തി.
അസോസിയേഷൻ, സിക്രട്ടറി ഹേമലത സ്വാഗതവും ട്രഷറർ ഗംഗധാരൻ അച്ഛമ്പത് നന്ദിയും പറഞ്ഞു

Post a Comment