റോഡിൽ കാട് കയറിയിട്ടും അധികൃതർക്ക് അനക്കമില്ല
മാഹി : ഏറെ വിനോദസഞ്ചാരികൾ വരുന്ന മാഹിയിലാണ് റോഡിൽ കാട് കയറിയിട്ടും അധികൃതർക്ക് അനക്കമില്ലാത്തത്. മാഹിയിലേക്ക് കടന്നുവരുന്ന സന്ദർശകരെ ഏറെ ആകർഷിക്കുന്നത് പുഴയോര നടപ്പാത തന്നെയാണ്. ഈ നടപ്പാതയുടെ രണ്ടാംഘട്ടമായ മഞ്ചക്കൽ ഭാഗത്താണ് നടപ്പാതയുടെ ഇപ്പുറത്തുള്ള മുണ്ടോക്ക് മഞ്ചക്കൽ റോഡിൽ നടപ്പാതയ്ക്കും റോഡിനും ഇടയിലുള്ള സ്ഥലത്ത് വളർന്ന കാട് റോഡിലേക്ക് എത്തിയിട്ടും അധികൃതർക്ക് അനക്കമില്ലാത്തത്. അതിരാവിലെയും വൈകുന്നേരങ്ങളിലും നിരവധി പേരാണ് ഇതുവഴി നടക്കാൻ എത്തുന്നത്. റോഡരികിലൂടെ നടന്നു പോകുന്നവർക്ക് കാടു മൂലം റോഡിൽ കയറിയാണ് നടക്കേണ്ടി വരുന്നത്. ഈ റോഡിൽ ഡ്രൈവിംഗ് സ്കൂളുകാരും മറ്റു സ്വകാര്യ വാഹനങ്ങളും ഡ്രൈവിംഗ് പഠിക്കുന്ന ഇടം കൂടിയാണ്. ആയതിനാൽ തന്നെ എല്ലാ സമയത്തും തിരക്കേറിയ റോഡ് ആണിത്. ഇവിടെയുള്ള കാട് വെട്ടി മാറ്റിയില്ലെങ്കിൽ കാൽനട യാത്രക്കാർക്ക് സുഗമമായി പോകുന്നതിന് സാധിക്കുകയില്ല എന്ന് മാത്രമല്ല വൻ അപകടമാണ് കാൽനട യാത്രക്കാരെ കാത്തിരിക്കുന്നതും

Post a Comment