o പോണ്ടിച്ചേരി കേരള സമാജം ചെസ്സ് ,കാരംസ് മൽസരങ്ങൾ സംഘടിപ്പിച്ചു
Latest News


 

പോണ്ടിച്ചേരി കേരള സമാജം ചെസ്സ് ,കാരംസ് മൽസരങ്ങൾ സംഘടിപ്പിച്ചു

 *പോണ്ടിച്ചേരി കേരള സമാജം ചെസ്സ് ,കാരംസ് മൽസരങ്ങൾ സംഘടിപ്പിച്ചു.* 



മുൻ വർഷങ്ങളിലെ പോലെ ഓണാഘോഷങ്ങളുടെ ഭാഗമായി ചെസ്സ് , കാരംസ് മൽസരങ്ങൾ 21.09-2025 ഞായറാഴ്ച്ച പോണ്ടിച്ചേരി ലോസ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. കേരള സമാജം പ്രസിഡൻ്റ് സി.എച്ച്. രവീന്ദ്രൻ, ഓണാഘോഷകമ്മിറ്റി കൺവീനർ വി.എം. രതീഷ് കുമാർ എന്നിവർ ചേർന്ന് ഉൽഘാടനം ചെയ്തു.

ചെസ്സ് മൽസരങ്ങളിൽ ജൂനിയർ വിഭാഗത്തിൽ ആർ .റിത്വിക്ക് ഒന്നാം സ്ഥാനവും, ജയ്ദൻ സജു രണ്ടാം സ്ഥാനവും , സീനിയർ വിഭാഗത്തിൽ കെ.പി.ശ്രീജിത്ത് ഒന്നാം സ്ഥാനവും , എ.പി.ധീരജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

കാരംസ് മൽസരങ്ങളിൽ ഡബിൾസ് വിഭാഗത്തിൽ ഫയസും അനിൽകുമാറും ഒന്നാം സ്ഥാനവും, ബേസിലും അഭിനന്ദും രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

കാരംസ് വ്യക്തിഗതമൽസരത്തിൽ കെ.രാമചന്ദ്രൻ ഒന്നാം സ്ഥാനവും, പി. ഷംജിത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

കേരള സമാജത്തിൻ്റെ പ്രധാന ഓണാഘോഷവും ഓണ സദ്യയും കുടുംബസൗഹൃദ മേളയും ഒക്ടോബർ അഞ്ചാം തിയ്യതി ഞായറാഴ്ച്ച പോണ്ടിച്ചേരി സെൻ്റ് ആൻ്റണി മഹലിൽ വെച്ച് നടക്കും.

Post a Comment

Previous Post Next Post