*കാഴ്ച്ച മറച്ച് ,വഴി മുടക്കി ബോർഡ്*
അഴിയൂർ : അഴിയൂർ പഞ്ചായത്ത് ഓഫീസിന് തൊട്ടു മുന്നിലെ ബസ്റ്റോപിൽ ബസ് കാത്ത് നില്ക്കുന്നവർക്ക് വരുന്ന ബസ് ഏതാണെന്നറിയണമെങ്കിൽ ബസ്റ്റോപ്പിന് വെളിയിലിറങ്ങി നോക്കണം
അത് മഴയത്താണെങ്കിലും ഇറങ്ങി നോക്കണം
ഇവിടെ സ്ഥാപനങ്ങളുടെ ബോർഡാണ് വില്ലനായത്
പഞ്ചായത്തിൻ്റെ മൂക്കിന് താഴെ നടക്കുന്ന സംഭവമായിട്ട് പോലും അധികൃതർ അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്ന് യാത്രക്കാരും, നാട്ടുകാരും ആരോപിക്കുന്നു
കാൽനടയാത്രക്കാർക്കും ബോർഡ് പലപ്പോഴും വില്ലനാവുന്നുണ്ട്
മുന്നോട്ട് കയറി കയറി ഏതാണ്ട് റോഡിലേക്ക് കടക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബോർഡുകളുടെ നില്പ
ബസ് കാത്തിരുപ്പ് കേന്ദ്രമാവട്ടെ പൊടി പടലങ്ങളും അഴുക്കും നിറഞ്ഞ അവസ്ഥയിലാണ്
മുഴുവൻ സമയവും ആളുകളുണ്ടാവുന്ന ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ
കാഴ്ച്ച മറക്കുന്ന ബോർഡുകൾ മാറ്റണമെന്നും, ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയായി സൂക്ഷിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

Post a Comment