ദേശീയപാതാ യാത്രാ ക്ലേശത്തിന് പരിഹാരം കാണണം
മാഹി. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ജനങ്ങളുടെ യാത്രാ ക്ലേശത്തിന് പരിഹാരം വേണമെന്നും അതിനു പുതിയ പാസഞ്ചർ ട്രെയിൽ അനുവദിക്കണമെന്നു എൻസിപി (എസ്) തലശ്ശേരി ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ബ്ലോക്ക് കൺവെൻഷൻ എൻ.സി.പി.എസ്. ജില്ലാ പ്രസിഡണ്ട് കെ.സുരേശൻ ഉദ്ഘാടനം ചെയ്‌തു, ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു. കെ.വിനയരാജ്, കെ.വി.രജീഷ്, എഫ്.എം. ഫൈസൽ, പി.സന്ധ്യാ സുകുമാരാൻ, എം.സുരേഷ് ബാബു,വി.എൻ. വത്സരാജ്, പി.കെ.രാഗേഷൻ, കെ.പി.വത്സരാജൻ, രജിന പ്രവീൺ സംസാരിച്ചു.
Post a Comment