*ഓണസമൃദ്ധി 2025 - ന്യൂ മാഹി കൃഷിഭവൻ ഓണച്ചന്ത സംഘടിപ്പിച്ചു*
ന്യൂ മാഹി കൃഷിഭവന്റെ നേതൃത്വത്തിൽ ഓണസമൃദ്ധി 2025 എന്ന പേരിൽ പഞ്ചായത്ത് ഓഫീസിന് സമീപം ഓണച്ചന്ത സംഘടിപ്പിച്ചു. കർഷകരിൽ നിന്ന് നേരിട്ട് മാർക്കറ്റ് വിലയേക്കാൾ 10% അധികം വില നൽകി സംഭരിച്ച പച്ചക്കറികൾ മാർക്കറ്റ് വിലയേക്കാൾ 30 ശതമാനം വില കുറച്ചാണ് ഓണച്ചന്ത വഴി വില്പന നടത്തുന്നത്. ഉത്സവ സീസണിൽ അനിയന്ത്രിതമായി ഉണ്ടാകുന്ന വിലക്കയറ്റത്തെ നേരിടുന്നതിനും കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിക്കുന്നത്. ഓണച്ചന്ത ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. ലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ ആദ്യ വില്പന നടത്തി. വാർഡ് മെമ്പർ ടി.എച്ച്. അസ്‌ലം, കൃഷി ഓഫീസർ ടി.ആർ. രാഹുൽ, കൃഷി അസിസ്റ്റൻ്റ് എം.വി. ബൈജു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.എ. ലസിത, അസിസ്റ്റൻ്റ് സെക്രട്ടറി എം. അനിൽകുമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കെ.പി. ലീല, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Post a Comment