o ഭാരത് സേവക് സമാജ് (BSS) പുരസ്കാരം ഡോ.ദീപ്തി ജയരാജി
Latest News


 

ഭാരത് സേവക് സമാജ് (BSS) പുരസ്കാരം ഡോ.ദീപ്തി ജയരാജി

 *ഭാരത് സേവക് സമാജ് (BSS) പുരസ്കാരം ഡോ.ദീപ്തി ജയരാജിന്* 



മാഹി : സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിക്കുന്നവർക്കായുള്ള  ഭാരത് സേവക് സമാജ് (BSS) പുരസ്കാരം മാഹി കോ - ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിലെ വൈസ് പ്രിൻസിപ്പൾ ഡോ.ദീപ്തി ജയരാജിന്.ബി.എസ്.എസ് ൻ്റെ എഴുപത്തി മൂന്നാമത് വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്തു വെച്ച് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് നാഷണൽ ചെയർമാൻ ബി.എസ് ബാലചന്ദ്രനിൽ നിന്നും 12/08/25 ചൊവ്വാഴ്ച്ച ഡോ.കെ.വി ദീപ്തി അവാർഡ് ഏറ്റുവാങ്ങി.

എഴുത്തിലും വായനയിലുമുള്ള താത്പര്യത്താൽ  പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും മലയാളഭാഷയുടെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുകയും,സാമൂഹിക പ്രതിബദ്ധതയും സാംസ്കാരിക തനിമയും ഒത്തിണങ്ങിയ പാഠ്യ -  പാഠ്യേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുകയും തുടങ്ങി നിരവധി സേവനങ്ങൾക്കാണ് അവാർഡ്.മാഹി സ്വദേശിയും പോണ്ടിച്ചേരി സബ് ഇൻസ്പെക്ടറുമായ പി.പി ജയരാജിൻ്റെ ഭാര്യയാണ്.ഏക മകൾ അഷ്വിക ജയരാജ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്.

Post a Comment

Previous Post Next Post