o ന്യൂ മാഹിയിൽ ജെൻഡർ ചാമ്പ്യൻസ് സംഗമം സംഘടിപ്പിച്ചു*
Latest News


 

ന്യൂ മാഹിയിൽ ജെൻഡർ ചാമ്പ്യൻസ് സംഗമം സംഘടിപ്പിച്ചു*


*ന്യൂ മാഹിയിൽ ജെൻഡർ ചാമ്പ്യൻസ് സംഗമം സംഘടിപ്പിച്ചു*




ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും ജെൻഡർ റിസോഴ്സ് സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ വച്ച് ജെൻഡർ ചാമ്പ്യൻസ് സംഗമം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. വിജയൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും വിവിധ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ജെൻഡർ ചാമ്പ്യന്മാരായ വനിതകളെ ചടങ്ങിൽ വച്ച് ആദരിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. ഷർമിള, പഞ്ചായത്ത് സെക്രട്ടറി കെ.എ. ലസിത, കുടുംബശ്രീ സർവീസ് പ്രൊവൈഡർ ദർശന ദാമോദരൻ, സിഡിഎസ് ചെയർപേഴ്സൺ കെ.പി. ലീല, കമ്മ്യൂണിറ്റി വിമൻ കൗൺസിലർ ഷെജി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ കെ. ഷീബ, കെ.പി. രഞ്ജിനി, ശഹദിയ മധുരിമ, ടി.എ. ഷർമിരാജ്, കെ. വത്സല, കുടുംബശ്രീ മെമ്പർ സെക്രട്ടറി എം. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post