*ചാലക്കര ആയുർവേദ ഒ. പി കെട്ടിടത്തിന് പുതിയ കെട്ടിടം പണിയുന്നു.*
*6കോടി 47 ലക്ഷം രൂപയുടെ ടെൻഡർ അനുമതിയായി.*
മാഹി: നിത്യേന അശരണരായ നൂറ് കണക്കിന് രോഗികൾ ആശ്രയിക്കുന്ന സർക്കാർ ആയുർവേദ രംഗത്തെ പ്രമുഖ ആതുരാലയമായ ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ പുതിയ കെട്ടിടം പണിയുന്നു.
ചികിത്സക്കായി എത്തുന്ന രോഗികൾക്ക് സ്ഥല പരിമിതി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. . നിലവിലെഒപികെട്ടിടത്തിൽകൂടുതൽസൗകര്യമേർപ്പെടുത്തുറ പ്രത്യേക കെട്ടിട്ടം നിർമ്മിക്കുവാനും യോഗത്തിൽ തീരുമാനമായി.
തുടർന്ന് ഈ രണ്ടു പദ്ധതികളും നടപ്പാക്കുന്നതിനായി നാഷണൽ ആയുഷ് മിഷൻ 6.47 കോടി രൂപ വകയിരുത്തുകയും, അനുബന്ധ നടപടികൾ പൂർത്തീകരിക്കുകയും ചെയ്‌തിട്ടുണ്ട് ഇതിന്റെ ഭാഗമായി പുതുച്ചേരിയിൽ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം ആയുർവേദ കോളേജ് സന്ദർശിക്കുകയുണ്ടായി.
ടെൻഡർ നടപടി പൂർത്തിയായ സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കും. മദർ തെരേസ നഴ്‌സിംഗ് കോളേജിൻ്റെ മാഹി ബ്രാഞ്ച് ഉദ്ഘാടനം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കായി മുഖ്യമന്ത്രി എൻ. രംഗസ്വാമി സപ്‌റ്റംബർ മാസം മാഹിയിലെത്തുമ്പോൾ, ആയുർവേദ കോളേജിന്റെ പദ്ധതിയുടെ ഭൂമി പൂജയും നടക്കും. പുതുച്ചേരി സംസ്ഥാനത്തെ ഏക ആയുർവേദ മെഡിക്കൽ കോളജാണ് മാഹിയിലുള്ളത്. പദ്ധതിയാഥാർഥ്യമാവുന്നതോടെ ആയുർവേദ കോളേജിന്റ സേവനങ്ങൾ കൂടുതൽ ഫലവത്തായി ജനങ്ങളിലേക്ക് എത്തിക്കും
Post a Comment