o സർവ്വർ തകരാർ കാരണം വില്ലേജ് ഓഫീസുകളിൽ സേവനങ്ങൾ മുടങ്ങുന്നു; ഒറ്റത്തവണ നികുതി അടയ്ക്കുന്നത് മുടങ്ങിയിട്ട് രണ്ടുമാസം, റവന്യൂ മന്ത്രിക്ക് വാർഡ് മെമ്പർ പരാതി നൽകി.
Latest News


 

സർവ്വർ തകരാർ കാരണം വില്ലേജ് ഓഫീസുകളിൽ സേവനങ്ങൾ മുടങ്ങുന്നു; ഒറ്റത്തവണ നികുതി അടയ്ക്കുന്നത് മുടങ്ങിയിട്ട് രണ്ടുമാസം, റവന്യൂ മന്ത്രിക്ക് വാർഡ് മെമ്പർ പരാതി നൽകി.

 *സർവ്വർ തകരാർ കാരണം വില്ലേജ് ഓഫീസുകളിൽ സേവനങ്ങൾ മുടങ്ങുന്നു; ഒറ്റത്തവണ നികുതി അടയ്ക്കുന്നത് മുടങ്ങിയിട്ട് രണ്ടുമാസം, റവന്യൂ മന്ത്രിക്ക് വാർഡ് മെമ്പർ പരാതി നൽകി.*



അഴിയൂർ: വില്ലേജ് ഓഫീസുകളിൽ സർവർ തകരാർ കാരണം പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നത് മുടങ്ങുന്നത് പതിവായി. അത്യാവശ്യ സർട്ടിഫിക്കറ്റുകൾ പോലും ചെയ്യാൻ സാധിക്കാതെ ഉദ്യോഗസ്ഥരും കുഴങ്ങുകയാണ്. ക്യാൻസർ രോഗികൾ അടക്കമുള്ളവരുടെ ധനസഹായ അപേക്ഷകൾ പോലും ഇത്തരത്തിൽ മുടങ്ങുന്നത് വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. പുതിയ വീട് നിർമ്മാണത്തിന് ഒറ്റ തവണ നികുതി അടയ്ക്കുന്നത് മുടങ്ങിയിട്ട് രണ്ടുമാസത്തോളമായി. വീടുകളുടെ പണി പൂർത്തിയായാൽ കംപ്ലീഷൻ പ്ലാൻ സമർപ്പിക്കുന്നതിന് ഈ നികുതി അടച്ച രസീതി നിർബന്ധമാണ്. ഇതു കാരണം വീടുകൾക്ക് നികുതിയടക്കുവാനും നമ്പർ കിട്ടുവാനും  കഴിയാത്തത് ബാങ്ക് ലോൺ എടുക്കുന്ന സാധാരണ ജനങ്ങളേയും വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്. വില്ലേജ് ഓഫീസുകളിൽ പൊതുജനങ്ങൾ നേരിടുന്ന  പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സാലിം പുനത്തിൽ റവന്യു മന്ത്രി കെ രാജന്  പരാതി നൽകി.

Post a Comment

Previous Post Next Post