o തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിൽ വ്യാപകമായി മാല പൊട്ടിച്ച് മുങ്ങിയ പ്രതിയെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു
Latest News


 

തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിൽ വ്യാപകമായി മാല പൊട്ടിച്ച് മുങ്ങിയ പ്രതിയെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു

 *തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിൽ വ്യാപകമായി മാല പൊട്ടിച്ച് മുങ്ങിയ പ്രതിയെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു*




ന്യൂമാഹി :കഴിഞ്ഞ ദിവസം   

തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിൽ വ്യാപകമായി മാല പൊട്ടിച്ച് മുങ്ങിയ പ്രതിയെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു

നിരവധി കേസുകളിൽ പ്രതിയായ കാസർകോട് മേൽപറമ്പിലെ മുഹമ്മദ് ഷംനാസിനെയാണ് ഇൻസ്പെക്ടർ പി എ ബിനുമോഹൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.

 ആഗസ്‌ത്‌ 5 ന് 3 പേരുടെ മാല പൊട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.


പ്രതിക്ക് റോബറി, ndps തുടങ്ങി 15 ഓളം കേസുകൾ കാസർഗോഡ് ഉണ്ട് അതിൽ 12 ഉം പിടിച്ചുപറികേസുകൾ ആണ്,  ഭാര്യയുടെ പേരിൽ ഉള്ള യമഹ fascina സ്കൂട്ടറിൽ നമ്പർ പ്ലേറ്റ് മാറ്റി ആണ് മോഷണം നടത്തി വന്നത്. 2 മാസങ്ങൾക്ക് മുന്നേ പ്രതി നാദാപുരത്തും സമാനമായി മോഷണം നടത്തി, പ്രതിയെ കണ്ടുപിടിക്കാൻ സാധിച്ചുരുന്നില്ല. പ്രതി സഞ്ചരിച്ചു വന്നതും പോയതുമായ സ്ഥലങ്ങളിലെ 150 പരം cctv ക്യാമെറകൾ പരിശോധിച്ച്  ബേക്കൽ പോലീസിന്റെ സഹായത്തോടെയാണ് കാസറഗോഡ് വച്ചു പിടികൂടിയത്

ഇൻസ്‌പെക്ടർ ബിനു മോഹൻ, എസ് ഐ പ്രശോബ്, രവീന്ദ്രൻ,  പ്രമോദ്,

എ എസ് ഐ പ്രസാദ്, എസ് സി പി ഒ

 ഷോജേഷ്, സിപിഒ ലിബിൻ, കലേഷ്, സായൂജ്, റിജിൽ നാഥ് എന്നിവരും ഉണ്ടായിരുന്നു.

CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ന്യൂമാഹി പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് വിജയം കണ്ടത്.




Post a Comment

Previous Post Next Post