ഇൻ്റെർ ഡോജോ കരാത്തെ ചാമ്പ്യൻഷിപ്പ് മാഹിയിൽ ആരംഭിച്ചു
പ്രതീകാത്മക ചിത്രം
മാഹി:സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നിഹോൺ ഷോട്ടോകാൻ കരാത്തെ അസോസിയേഷൻ്റെ ഇൻ്റെർ
സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നിഹോൺ ഷോട്ടോകാൻ കരാത്തെ അസോസിയേഷൻ്റെ ഇൻ്റെർ ഡോജോ കരാത്തെ ചാമ്പ്യൻഷിപ്പ് മാഹിയിൽ ആരംഭിച്ചു
മാഹി ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിൽ
മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്നും മാഹിയിൽ നിന്നുമായി 450 തോളം വിദ്യാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. വിജയികളായ വിദ്യാർത്ഥികൾക്ക് ഗുജറാത്തിൽ വെച്ച് നടക്കുന്ന നിഹോൺ ഷോട്ടോകാൻ കരാത്തെ അസോസിയേഷൻ്റെ ഓൾ ഇന്ത്യാ കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. , കേരള - പുതുച്ചേരി ചീഫ് ഇൻസ്ട്രക്ടർ സെൻസെയ് വിനോദ് കുമാർ കെ, അദ്ധ്യക്ഷത വഹിച്ചു തൃശൂർ ജില്ലാ ചീഫ് ഇൻസ്ട്രക്ടർ റൻഷി പി.കെ.വർഗീസ് ,വിനോദ് കുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി.ചീഫ് റഫറി റൻഷി വിപിൻ എം. എം. സ്വാഗതവും എയ്ഞ്ചൽ സി നന്ദിയും പറഞ്ഞു
Post a Comment