*നിവേദനം നൽകി*
മാഹിയിൽ പുതുതായി നിയമനം ലഭിച്ച 5 ഹോംഗാർഡുകൾക്ക് സാങ്കേതിക കാരണങ്ങളാൽ കോടതി ഉത്തരവിന്റെ ഫലമായി ജോലി നഷ്ടപ്പെട്ട സാഹചര്യത്തിൽ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാഹി മേഖല ബിജെപി കമ്മിറ്റി പുതുച്ചേരി ആഭ്യന്തരമന്ത്രി നമശിവായത്തിന് നിവേദനം നൽകി.
പ്രശ്നത്തിന് ഉടൻ തന്നെ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പു നൽകിയ ആഭ്യന്തരമന്ത്രി ജോലി നഷ്ടപ്പെട്ട ഹോം ഗാർഡുകളെ വീഡിയോ കോൾ വഴി ബന്ധപ്പെടുകയും പുനർനിയമനത്തിന്റെ ഉത്തരവ് വൈകാതെ നൽകുമെന്ന് പറയുകയും ചെയ്തു.
മാഹി മേഖല ബിജെപി പ്രസിഡന്റ് പ്രബീഷ് കുമാർ ജനറൽ സെക്രട്ടറി തൃജേഷ് , മഗിനേഷ് സംസ്ഥാന സോഷ്യൽ മീഡിയ കോ - കൺവീനർ റെജീഷ് കുട്ടാമ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Post a Comment