o ആസാദി സ്‌ക്വയർ സംഘടിപ്പിച്ചു
Latest News


 

ആസാദി സ്‌ക്വയർ സംഘടിപ്പിച്ചു


ആസാദി സ്‌ക്വയർ സംഘടിപ്പിച്ചു



അഴിയൂർ:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അഴിയൂർ ചുങ്കത്ത്എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ആസാദി സ്‌ക്വയർ   എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡൻ്റ് ജലീൽ സഖാഫി ഉദ്ലാടനം ചെയ്തു.

ദേശീയ ഗാനത്തോട് കൂടി തുടങ്ങിയ പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് സമീർ കുഞ്ഞിപ്പള്ളി അധ്യക്ഷത വഹിച്ചു.

വോട്ട് കള്ളന്മാർക്കെതിരെയുള്ള പ്രതിഷേധ മുദ്രാവാക്യവും, സ്വാതന്ത്ര്യദിന പ്രതിജ്ഞയും,ഡെമോക്രസി മതിൽ എന്ന പേരിൽ കയ്യൊപ്പ് ശേഖരണവും നടത്തി.വടകര നിയോജകമണ്ഡലം പ്രസിഡൻ്റ് ഷംസീർ ചോമ്പാല,മണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സീനത്ത് ബഷീർ എന്നിവർ സംസാരിച്ചു

പഞ്ചായത്ത് സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി സ്വാഗതവും, ട്രഷറർ സാഹിർ പുനത്തിൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post