*മാഹിയിൽ നിന്നും അനധികൃതമായി മദ്യം കടത്തിയ യുവാവ് പിടിയിൽ*
കൊയിലാണ്ടി: മാഹിയിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ യുവാവ് പിടിയിൽ. മാഹി സ്വദേശിയായ ശ്യാമിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കൊയിലാണ്ടിയിൽ വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ട് വന്ന മാഹി മദ്യവുമായി ശ്യാമിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യം കടത്തിയ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
ഓണത്തോടനുബന്ധിച്ച് മാഹിയിൽ നിന്നും കേരളത്തിലേക്ക് മദ്യക്കടത്ത് നടക്കുന്നുണ്ടെന്നും ശക്തമായ പരിശോധന നടത്തുമെന്നും ശ്യാമിനെ അറസ്റ്റ് ചെയ്ത അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ ഐസക്ക് പറഞ്ഞു. പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ ശിവകുമാർ.കെ.കെ, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ രാകേഷ് ബാബു, ശ്രീജിത്ത്.സി.കെ, ഷംസുദ്ധീൻ.കെ.ടി എന്നിവരും പങ്കെടുത്തു.
Post a Comment