o എംഡിഎംഎയുമായി യുവതി ന്യൂ മാഹി പോലീസിന്റെ പിടിയിൽ
Latest News


 

എംഡിഎംഎയുമായി യുവതി ന്യൂ മാഹി പോലീസിന്റെ പിടിയിൽ

 എംഡിഎംഎയുമായി യുവതി ന്യൂ മാഹി പോലീസിന്റെ പിടിയിൽ 



 മാഹിയിൽ പാലം ഭാഗം യുവതിയുടെ കൈയിൽ  മയക്കുമരുന്നുണ്ട് എന്നുള്ള വിവരത്തിന്റെ  അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്  തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശിനിയായ  റുബൈദ പി കെ യിൽ നിന്നും  മാരക ലഹരി വസ്തുവായ എംഡിഎംഎ ന്യൂ മാഹി പോലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് കണ്ടെടുത്തത്.


 റുബൈദയെ ന്യൂ മാഹി പരിമഠം ഹൈവേയുടെ സമീപത്ത് വെച്ചാണ് പിടികൂടിയത്. പ്രതിയിൽ നിന്നും 1.389 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. 


ന്യൂ മാഹി പോലീസ് സ്റ്റേഷൻ എസ് ഐ പ്രശോഭ് എം, എഎസ്ഐ ശ്രീജ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സ്വപ്നാറാണി, സോജേഷ്, സിവിൽ പോലീസ് ഓഫീസർ മാരായ റിജിൽനാഥ്, ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post