*പുതുച്ചേരി ക്ഷേമ ബോർഡ്: സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു*
മാഹി: പുതുച്ചേരി കെട്ടിട കെട്ടിടേതര തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 2024-25 ൽ സെൻടാക് മുഖേന എം.ബി.ബി.എസ്, ബി.ഡി.എസ്, എഞ്ചിനിയറിംങ് / ഡിപ്ലോമാ, പി.ജി.മെഡിക്കൽ, എഞ്ചിനിയറിങ് എന്നി കോഴ്സിന് പഠിക്കുന്ന കുട്ടികളിൽ നിന്നുമാണ് സമ്പത്തിക സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറം labour.py.gov.in/puducherry-building-other-construction-workers-welfare-board എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ 31-08-2025 വരെ മാഹി ഓഫിസിൽ സ്വീകരിക്കുന്നതാണ്. സംസ്ഥാന/ റീജ്യണൽ തലത്തിൽ പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന ഒന്നും രണും മൂന്നും സ്ഥാനക്കാർക്കാണ് സാമ്പത്തികസഹായം ലഭിക്കുക. വിശദ വിവരങ്ങൾക്ക് മാഹി ലേബർ ഓഫീസുമായി ബന്ധപെടെണ്ടതാണെന്ന് മാഹി ലേബർ ഓഫീസർ അറിയിച്ചു.
Post a Comment