ഓട്ടോയിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി : ഡ്രൈവർ അറസ്റ്റിൽ*.
മയ്യഴി: ഓണം പ്രത്യേക പരിശോധനയുടെ ഭാഗമായി മാഹി, പള്ളൂർ പ്രദേശങ്ങളിൽനിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കടത്താൻ ശ്രമിച്ച മാഹി മദ്യം പിടിച്ചു. ഓട്ടോ ഡ്രൈവറും പിടിയിലായി.
വളയം ഒന്നാം വാർഡിലെ തട്ടിന്റെപൊയിൽ ടി.പി. ശ്രീനാഥ് (35) നെയാണ് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ സംഘവും ഐബിയും ചേർന്ന് പിടിച്ചത്. കോഴിക്കോട് ജില്ലയിലെ നാന്ദാപുരം, പാറക്കടവ്, വളയം മേഖലകളിൽ പുതുച്ചേരി മദ്യം അനധികൃത ചില്ലറവിലപ്പനക്കാർക്ക് സ്ഥിരമായി എത്തിക്കുന്ന ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് എക്സൈസ് 36 ലിറ്റർ മദ്യവും പിടിച്ചെടുത്തു. മദ്യം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു
പളളൂർ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് പിടിച്ചത്. അസി. എക്സൈസ് ഇൻസ്പെക്ടർ പി. പ്രമോദിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്.
അസി. എക്സൈസ് ഇൻസ്പെക്ടർമാരായ യു.ഷാജി, സുകേഷ് കുമാർ വണ്ടിച്ചാലിൽ, ഐ.ബി. പ്രിവന്റീവ് ഓഫീസർമാരായ സി.പി. ഷാജി, വി.എൻ. സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനീഷ്, ബിജു, ഡ്രൈവർ സജീവൻ എന്നിവരടങ്ങുന്ന സംഘമാണ് മദ്യക്കടത്ത് പിടിച്ചത്.
Post a Comment