ബാല്യ വിദ്യാഭ്യാസ സംരക്ഷണകേന്ദ്രവും നാടകമൂലയും ഉദ്ഘാടനം
ചെയ്തു.
മയ്യഴി : ഗവ. എൽ.പി.സ്കൂൾ, മൂലക്കടവിലെ ബാല്യ വിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം [ ഇ. സി. സി. ഇ. സെൻ്റർ ]
മാഹി വിദ്യാഭ്യാസ മേലധ്യക്ഷ എം.എം തനൂജ ഉദ്ഘാടനം ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയാണ് സെൻ്ററിൻ്റെ ലക്ഷ്യം.
പ്രമുഖ നാടക പ്രവർത്തകൻ മുഹമ്മദലി സി.എച്ച്.എ നാടകമൂലയുടെ ഉദ്ഘാടനം നിർവഹിച്ചു.
മാഹി സമഗ്രശിക്ഷ അസിസ്റ്റൻ്റ് പ്രോജക്ട് ഓഫീസർ പി. ഷിജു, പ്രഥമാധ്യാപകൻ ബി. ബാല പ്രദീപ് ,എം. വിദ്യ, എം.കെ. പ്രീത, ശ്യാംലി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. റെന്യ .എം. , അക്ഷ്യ അശോകൻ, ജിനീഷ് ഗോപിനാഥ്, ചന്ദന വി.കെ തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment