മയ്യഴി: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഉല്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ തീരുമാനത്തിനെതിരെ സി.പി.എം പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. മാഹി ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗത്തിൽ സെക്രട്ടറി കെ.പി നൗഷാദ്, കെ.പി. സുനിൽകുമാർ ഹാരിസ് പരന്തിരാട്ട്, വി. ജയബാലു, സി.ടി. വിജീഷ് എന്നിവർ സംസാരിച്ചു.
Post a Comment