*സെൻസായ് വിനോദ്കുമാറിന് അന്താരാഷ്ട്ര നേട്ടം*
തലശ്ശേരി: അന്താരാഷ്ട്ര കരാട്ടെ രംഗത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ച് തലശ്ശേരി കോടിയേരി സ്വദേശിയായ സെൻസായ് വിനോദ് കുമാർ.
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകാരമുള്ള വേൾഡ് കരാത്തെ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ യു.എ.ഇയിൽ നടന്ന കോച്ച് സെമിനാറിൽ പങ്കെടുത്ത് അംഗീകൃത കോച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
അതിനോടൊപ്പം, വേൾഡ്കരാത്തെ ഫെഡറേഷൻ്റെ യൂത്തീ ലീഗ് കരാത്തെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്കോച്ചായി പങ്കെടുക്കാനുള്ള അപൂർവാവസരം ലഭിച്ച ആദ്യ വ്യക്തികൂടിയാണ് വിനോദ്.
പഠനത്തിനും പരിശീലനത്തിനും പിന്തുണ നൽകിയ എല്ലാ ഗുരുക്കന്മാർക്കും നേട്ടം സമർപ്പിക്കുന്നുവെന്ന് വിനോദ് കുമാർ പറഞ്ഞു.
Post a Comment